Travel

അപ്രതീക്ഷിതമായ യാത്രകളിലാണ് കൂടുതല്‍ ആനന്ദം ലഭിക്കാറെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്റെ യാത്രകള്‍ മിക്കപ്പോഴും അപ്രതീക്ഷിതങ്ങളായിരുന്നു. ഒരു പക്ഷേ അതായിരിക്കാം എന്നെ ഇങ്ങനെ ചിന്തിപ്പിച്ചത്...........................

ഗോവ യാത്ര


ഞാനും എന്റെ സുഹൃത്തുക്കളും കുറ്റ്യാടിയില്‍ മൊബൈല്‍ ഷോപ്പ് നടത്തുന്ന കാലം. ആയിടെയായിരുന്നു വാറ്റ് ടാക്സ് വിഷയമായി മൂന്നു ദിവസത്തെ പണി മുടക്ക് പ്രഖ്യാപിച്ചത്. അത് കേട്ട പാതി കേള്‍ക്കാത്ത പാതി ഷട്ടര്‍ താഴ്ത്തി 'വാറ്റ് - മൂന്നു ദിവസം ഷോപ്പ് തുറക്കുന്നതല്ല' എന്ന ബോഡും വച്ച് ഞാനും എന്റെ സുഹൃത്തുക്കള്‍ വടകര റെയില്‍വേ സ്റ്റേഷനിലേക്ക് ബസ് കേറി. ബസില്‍ കേറിയതിന്  ശേഷമാണ് എവിടെ പോകും എന്ന ചോദ്യം ഉദിച്ചത്. റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ശേഷം ട്രയിന്‍ ലഭ്യത നോക്കി സ്ഥലം തീരുമാനിക്കാമെന്ന് ഞങ്ങള്‍ നിശ്ചയിച്ചു. അങ്ങിനെ ഞങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി. അന്യെഷണ കൌണ്ടറില്‍ ചെക്ക് ചെയ്തപ്പോള്‍ ഡെല്‍ഹിക്കും പിന്നെ തിരുവനന്തപുരത്തേക്കും ട്രയിന്‍ ഉണ്ടെന്ന് മനസ്സിലായി. ഇത് വരെ പോവാത്ത സ്ഥലമായതിനാല്‍ ഞങ്ങള്‍ ഗോവയ്ക്ക് പോകാമെന്നു തീരുമാനിച്ചു. ടിക്കറ്റ് എടുക്കാന്‍ ക്യൂ നിന്നു. ഞങ്ങളുടെ ഊഴമെത്തി. ഞാന്‍ പറഞ്ഞു മൂന്നു ഗോവ. അയാള്‍ ചോദിച്ചു. ഗോവയോ ? എവിടെ ? അപ്പോഴാണ് ഞങ്ങള്ക്ക് അങ്ങിനെ ഒരു സ്ഥലമില്ലെന്ന്  മനസ്സിലായത്. അയാള്‍ ചോദിച്ചു മദ്ഗഓണ്‍  ആണോ എന്നു. അതേ എന്നു പറഞ്ഞു മൂന്നു ടിക്കറ്റ് വാങ്ങി പൈസായും കൊടുത്തു വിഷയം തല്കാലം ഒതുക്കി. ട്രയിന്‍ വരാന്‍ കുറച്ചു സമയമുണ്ട്. ഒരു ചായയും കുടിച്ചു ഞങ്ങള്‍ മെല്ലെ ട്രയിന്‍ വരുന്ന പ്ലാറ്റ്ഫോമിലേക്ക്  നീങ്ങി............................................................................